ബൈപാസ് ജംഗ്ഷനിലെ കുഴികൾ പെരിന്തൽമണ്ണയെ കുരുക്കിലാക്കുന്നു

Share to


Perinthalmanna Radio
Date: 12-07-2025

പെരിന്തൽമണ്ണ: ദേശീയ പാതയുടെ ഭാഗമായ പെരിന്തൽമണ്ണ- കോഴിക്കോട് റോഡ് ബൈപാസ് ജംക്‌ഷനിലെ കുഴികൾ നഗരത്തെ കുരുക്കിലാക്കുന്നു. ഒട്ടേറെ കുഴികൾ രൂപപ്പെട്ട് റോഡ് പാടേ തകർന്നു കിടക്കുന്ന ഇവിടെ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്.

പ്രധാന ജംക്‌ഷൻ ആയതിനാൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കുഴിയിൽ ചാടിചാടി ഇതുവഴി കടന്നു പോകുന്നത്. സ്വകാര്യ ബസുകൾക്കാണ് ഏറെ പ്രതിസന്ധി. അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് കഴിഞ്ഞ് എത്തുന്ന ബസുകൾ സർവീസുകൾ സമയത്ത് നട‌ത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് കുഴികൾ കെണിയാകുന്നത്. തകർന്ന ഭാഗത്തു പലതവണ ക്വാറി വേസ്‌റ്റും മണ്ണും നിറച്ച് താൽക്കാലിക പരിഹാരത്തിന് പലരും ശ്രമിച്ചെങ്കിലും മഴ പെയ്യുന്നതോടെ മണ്ണു നീങ്ങി എല്ലാം പഴയപടിയാവുകയാണ്. മാത്രമല്ല മണ്ണും വെള്ളവും നിറഞ്ഞു കിടക്കുന്ന കുഴികൾ നിലവിൽ കൂടുതൽ അപകടക്കെണിയാവുകയാണ്. ഇതിനകം ചില ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുകയും ഉണ്ടായി. വാഹനങ്ങൾക്കിടെ ഇതുവഴി നടന്നു നീങ്ങുന്ന കാൽനടയാത്രക്കാരും ചെളിയിൽ മുങ്ങേണ്ട ദുരവസ്ഥയാണ്. റോഡിന്റെ തകർന്ന ഭാഗം നവീകരിക്കാൻ അടിയന്തര നടപടി വേണമെന്നതാണ് ജനകീയ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *