അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം

Share to

Perinthalmanna Radio
Date: 30-10-2022

മലപ്പുറം: സീസണിലെ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഞായറാഴ്‌ച തുടക്കം. മലബാറിന്റെ ആവേശമായ സെവൻസിന് പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് തുടക്കം. സീസണിൽ വിദേശ താരങ്ങളെ കളിപ്പിക്കാൻ അനുമതിയുണ്ട്.

എന്നാൽ ചെർപ്പുളശ്ശേരിയിൽ കളിക്കാൻ വിദേശ താരങ്ങൾ എത്തിയിട്ടില്ല. ഒരു ടീമിൽ അഞ്ച് വിദേശ താരങ്ങൾക്കാണ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ അനുമതി നൽകിയത്. ഇതിൽ ഒരേ സമയം മൂന്നു പേർക്ക് കളിക്കാം.

ചെർപ്പുളശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത്‌ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ശാസ്താ മെഡിക്കൽസും ഫ്രണ്ട്സ് മമ്പാടും ഏറ്റുമുട്ടും.

ചെർപ്പുളശ്ശേരി ടൂർണമെന്റ് ഒഴികെയുള്ള കളികളെല്ലാം ലോകകപ്പ് മത്സരങ്ങൾക്കു ശേഷമാണ് നടക്കുക. വിദേശ താരങ്ങളില്ലാതെ ടൂർണമെന്റ് നടത്താൻ സന്നദ്ധരായതിനാലാണ് ചെർപ്പുളശ്ശേരി ടൂർണമെന്റിന് അനുമതി നൽകിയതെന്ന് മലപ്പുറം സൂപ്പർ സ്റ്റുഡിയോ ടീം ഉടമയും അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സൂപ്പർ ബാവ പറഞ്ഞു. ബാക്കിയുള്ള പ്രധാന ടൂർണമെന്റുകൾ തുടങ്ങുമ്പോഴേക്കും വിദേശ താരങ്ങൾ എത്തും. ഐ.എസ്.എൽ. കൂടി കഴിയുന്നതോടെ ദേശീയ ക്ലബ്ബ് താരങ്ങളും സെവൻസിന്റെ ഭാഗമാകും. സുഡാൻ, നൈജീരിയ, ഘാന, ലിബിയ, എത്യോപ്യ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് പുതിയ സീസണിലേക്ക് താരങ്ങൾ എത്തും.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kcf3RkhQXQkLLaVchwrRgg

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to