
Perinthalmanna Radio
Date: 23-08-2025
പെരിന്തൽമണ്ണ: നഗരസഭ അതിഥിത്തൊഴിലാളികൾക്കായി സ്‌ക്രീനിങ് ക്യാംപ് നടത്തി ഹെൽത്ത് കാർഡ് നൽകി. ക്യാംപ് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.
നഗരസഭയിൽ ജോലി ആവശ്യാർഥം എത്തുന്ന അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ ശുചിത്വക്കുറവ് രോഗങ്ങൾക്കു കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് നഗരസഭ സ്‌ക്രീനിങ് ക്യാംപ് നടത്തി ഹെൽത്ത് കാർഡ് നൽകുന്നത്.
ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഷരീഫ, ജില്ലാ ആശുപത്രി പീഡിയാട്രിഷ്യൻ ഡോ. ഡാലിയ, ഡോ. അക്ഷയ്, അസിസ്റ്റന്റ് ലേബർ ഓഫിസർ ഫർഹത്, ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് അഭിലാഷ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.രാജീവൻ, ഫൈസൽ, ഡീനു, സിദ്ദീഖ്, സെന്തിൽകുമാർ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
