
Perinthalmanna Radio
Date: 25-08-2025
അങ്ങാടിപ്പുറം : യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് റോഡ് ഉപരോധ സമരം നടത്തും. കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന ചർച്ചയിൽ അങ്ങാടിപ്പുറത്ത് കാലാവസ്ഥ അനുകൂലമായി മാറിയാൽ റോഡ് കുഴിയടയ്ക്കൽ നടത്തുമെന്ന് ഹൈവേ– പി ഡബ്ല്യു ഡി വിഭാഗത്തിന്റെ വാക്ക് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് തുടർ സമരം. യുഡിഎഫ് പ്രവർത്തകർ ശനിയാഴ്ച പെരിന്തൽമണ്ണ അസി.എക്സിക്യൂട്ടീവ് എൻജിനീയർ കാര്യാലയത്തിൽ ഉപരോധ സമരം നടത്തിയിരുന്നു. ഇന്നലെ പ്രവൃത്തി നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നതാണ്. ഈ ഉറപ്പും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം. മഞ്ഞളാംകുഴി അലി എംഎൽഎ പങ്കെടുക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
