മണ്ണാർമലയിലെ പുലി; ധർണ നടത്തി പൗരസമിതി

Share to


Perinthalmanna Radio
Date: 31-08-2025

പട്ടിക്കാട്: മണ്ണാർമലയിലെ ജനവാസ മേഖലയിലും പ്രധാന സഞ്ചാര പാതയായ മാട് റോഡിലും നിരവധി തവണ പുലിയെ കണ്ടിട്ടും ക്രിയാത്മകമായ നടപടികൾ എടുക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവത്തിന് എതിരേ പൗരസമിതി നിലമ്പൂർ സൗത്ത് ഡിഎ ഫ്ഒ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി.

പട്ടിക്കാട് ചുങ്കത്തും മാട് റോഡിലും പുലി റോഡിനു കുറുകേ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാർ വീണ് പരിക്കേറ്റിരുന്നു. ഇത് ഈ മേഖലയിലെ യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്.

പട്ടിക്കാട്, മുള്ളാകുർശി, വലമ്പൂർ, വേങ്ങൂർ, പൊന്ന്യാകുർശി, ഷിഫ കൺവെൻഷൻ സെൻ്ററിനു സമീപം, ഈസ്റ്റ് മണ്ണാർമല അങ്കണവാടിക്കു സമീപം എന്നിവിടങ്ങളിലും പുലിയെ കണ്ടതായി റിപ്പോർട്ടുണ്ട്. പുലിയെ എത്രയും പെട്ടെന്ന് പിടികൂടാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും പുലിയെ മയക്കുവെടി വെക്കാൻ നടപടി സ്വീകരിക്കണമെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന് നൽകിയ നിവേദനത്തിൽ പൗരസമിതി ആവശ്യപ്പെട്ടു. പൗരസമിതി ചെയർമാൻ കെ. ബഷീർ, വാർഡംഗം ഹൈദർ തോരപ്പ, കൺവീനർ സി.പി. റഷീദ്, ട്രഷറർ ഉമ്മർ കോഴിശ്ശീരി, സി.പി. അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *