
Perinthalmanna Radio
Date: 01-09-2025
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രനടയിൽ ആനയൂട്ട് നടത്തി. നൂറുകണക്കിനു ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു. തിരുമാന്ധാംകുന്ന് തട്ടകം ആനപ്രേമിക്കൂട്ടായ്മയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഗജപൂജ നടത്തി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി.ബിജു, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ എന്നിവർ ചേർന്നു നിവേദ്യം നൽകി ആനയൂട്ടിനു തുടക്കം കുറിച്ചു.
ഭക്തജനങ്ങൾ ഗണേശസങ്കൽപത്തിൽ ഗജവീരന്മാർക്കു പഴവർഗങ്ങളും നാളികേരവും ശർക്കരയും നൽകി.
കേരളത്തിലെ പേരെടുത്ത ഗജവീരൻ ചിറക്കൽ കാളിദാസനൊപ്പം ഗീതാഞ്ജലി പാർത്ഥസാരഥി, ചിറ്റേപുറത്ത് ശ്രീക്കുട്ടൻ, പാലക്കൽ ശ്രീമുരുകൻ എന്നീ ആനകൾക്കാണ് ഊട്ടൊരുക്കിയത്. തുടർവർഷങ്ങളിലും ആനയൂട്ട് സംഘടിപ്പിക്കുമെന്നു തട്ടകം ആനപ്രേമിക്കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
