
Perinthalmanna Radio
Date: 02-09-2025
പെരിന്തൽമണ്ണ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ സായി സ്നേഹ തീരത്തിൽ ഓണാഘോഷവും സദ്യയും നടത്തി. ഉദ്ഘാടനവും ഓണ സന്ദേശവും പെരിന്തൽമണ്ണ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടൻ്റ് പ്രേംജിത്ത് നിർവ്വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡൻ്റ അബ്ബാസ് പങ്കെടുത്തു. കേരളാ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തെരഞ്ഞെടുത്ത പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകർ, ട്രാഫിക് യൂണിറ്റിലെ സബ്ബ് ഇൻസ്പെക്ടർ മനോജ് മംഗലശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളാ പോലീസ് അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ കെ. കെ. മറ്റ് ഭാരവാഹികളായ ഗോപിനാഥൻ, അലവി കണ്ണൻകുഴി, ഷാജി , ഷബീർ എന്നിവരും സായ് സ്നേഹതീരം ഭാരവാഹികളായ കെ.ആർ രവി, സദാശിവൻ എന്നിവരും പങ്കെടുത്തു. പോലീസുമൊത്തുള്ള ഓണാഘോഷം അന്തേവാസികളായ കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്ഥാപനത്തിന് ആവശ്യമുള്ള ഫർണിച്ചർ, അസോസിയേഷൻ്റെ നേതൃത്വത്തിൽ ഉടനെ സ്ഥാപനത്തിന് നൽകും എന്ന് സെക്രട്ടറി ബാലകൃഷ്ണൻ ചടങ്ങിൽ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
