
Perinthalmanna Radio
Date: 04-09-2025
പുലാമന്തോൾ : പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിൽ കട്ടുപ്പാറയിലെ റോഡ് തകർച്ചയ്ക്കെതിരേ റോഡിലെ വലിയ കുഴിയിൽ മാവേലിക്ക് ഇലയിട്ട് സദ്യ വിളമ്പി പുലാന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം. കെപിസിസി സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഷിബു ചെറിയാൻ അധ്യക്ഷനായി. മുഖ്യാതിഥിയായ സിനിമ, സീരിയൽ നടൻ ഇടവേള റാഫിയാണ് മാവേലിയുടെ വേഷമണിഞ്ഞത്. ഡിസിസി നിർവാഹക സമിതിയംഗം ഷാജി കട്ടുപ്പാറ മുഖ്യ പ്രഭാഷകനായി. യുഡിഎഫ് ചെയർമാൻ കെ. കുഞ്ഞുമുഹമ്മദ്, എൻ. ഇക്ബാൽ, മണികണ്ഠൻ പുലാമന്തോൾ, ഹസീബ് വളപുരം, പി. മുഹമ്മദ്കുട്ടി, കെ.ടി. വേലായുധൻ, ഹമീദ് കട്ടുപ്പാറ എന്നിവർ സംസാരിച്ചു. ഇ.പി. ഇബ്രാഹിം, ഇ.പി. അബൂബക്കർ, ഇ.കെ. റഫീക്ക്, എൻ. സാലി, ദേവൻ, ഇസ്ഹാഖ് കുഞ്ഞീസു, അബു ചെറൂത്ത്, പി. മുഹമ്മദലി, ഫൈസൽ കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
