
Perinthalmanna Radio
Date: 07-09-2025
അങ്ങാടിപ്പുറം: പഞ്ചായത്തില്‍ വെളിച്ച വിപ്ലവം സൃഷ്ടിച്ച് “ചന്ദ്രകിരണം’ തെരുവ് വിളക്ക് പദ്ധതി പൂർത്തീകരിച്ചു. ഓരോ വാർഡിലും 65 വീതം പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചുകൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്. ഇത് പ്രകാരം 1500 പുതിയ തെരുവ് വിളക്കുകള്‍കള്‍ സ്ഥാപിച്ചിട്ടുണ്ട്.
നിലവില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിതമായിട്ടില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തി അവിടങ്ങളിലെല്ലാം രാത്രിയില്‍ വഴിയാത്രക്കാർക്ക് വെളിച്ചം ലഭ്യമാക്കലാണ് “ചന്ദ്രകിരണം’ പദ്ധതികൊണ്ട് ലക്ഷ്യംവച്ചത്.
50 ലക്ഷത്തോളം രൂപ പദ്ധതിക്ക് ചെലവായി. അങ്ങാടിപ്പുറം കോട്ടപ്പറമ്ബില്‍ നടന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്‍റ് കെ.പി. സഈദ നിർവഹിച്ചു.
വൈസ് പ്രസിഡന്‍റ് ഷബീർ കറുമുക്കില്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടില്‍ സുനില്‍ ബാബു, സെലീന താണിയൻ, ഫൗസിയ തവളങ്ങള്‍, മെമ്ബർമാരായ പി.പി. ശിഹാബ്, കെ.ടി. അൻവർ, ടി. മുഹമ്മദ് ബഷീർ, ജസീന അങ്കകാട്ടില്‍, കെ.ദാമോദരൻ, എ. ഖദീജ എന്നിവർ സംസാരിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
