Perinthalmanna Radio
Date: 01-11-2022
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത ഇരകൾ ചേർന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ല കോ ഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് വിപണി വിലയുടെ മൂന്നിരട്ടി നൽകുക, കാർഷിക വിളകളുടെ ആയുസ്സ് കണക്കാക്കി നഷ്ട പരിഹാരം നൽകുക, വീടും സ്ഥലവും കെട്ടിടവും കച്ചവട സ്ഥാപനവും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംയുക്തമായി ഉന്നയിച്ച് പരിഹാരം കാണുന്നതിനാണ് മൂന്ന് ജില്ലകളിലേയും ആളുകൾ സംയുക്ത യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റികളുടെ കോ ഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. നവംബർ ഏഴിന് പാലക്കാട് എൻ.എച്ച് ഓഫിസിന് മുന്നിൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരകളുടെ ധർണ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രചാരണാർഥം നവംബർ മൂന്ന്, നാല് തീയതികളിൽ ഹരിത പാത കടന്നു പോകുന്ന പഞ്ചായത്തുകളിൽ ജന പ്രതിനിധികളെയും മറ്റു ബഹുജന സംഘടനകളെയും പങ്കെടുപ്പിച്ച് യോഗങ്ങൾ നടക്കും.