മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിച്ചു

Share to

Perinthalmanna Radio
Date: 01-11-2022

മേലാറ്റൂർ : സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് കാലത്ത് നിർത്തിവെച്ച കിടത്തിച്ചികിത്സ പുനരാരംഭിച്ചു. കിടത്തി ചികിത്സയിലുള്ളവർക്ക് രാത്രി സമയത്ത് രണ്ട് നഴ്സുമാരുടെ സേവനം ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും രണ്ടു വർഷത്തിലധികമായി കിടത്തിച്ചികിത്സ നിർത്തിവെച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.

പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമായതോടെ ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്ന രോഗികൾ. സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ മേലാറ്റൂർ സി.എച്ച്.സി.യിൽ കിടത്തിച്ചികിത്സ മുടങ്ങിയതിനെ കുറിച്ചും അതുമൂലം ജനങ്ങൾ അനുഭവിച്ചിരുന്ന ദുരിതത്തെക്കുറിച്ചും വാർത്തകൾ വന്നിരുന്നു.

Share to