പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

Share to

പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ന്യൂസ് കോ- ഓർഡിനേറ്റർ വിവേക്, പെരിന്തൽമണ്ണ റേഡിയോ ജിസിസി കോ- ഓർഡിനേറ്റർ ഷബീബ് പൊട്ടേങ്ങൽ, പെരിന്തൽമണ്ണ റേഡിയോ വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഇർഷാദ് പോത്തുക്കാട്ടിൽ തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിംങ് ചടങ്ങില്‍ പങ്കെടുത്തു.

ഓൺലൈൻ ന്യൂസ് രംഗത്ത് അഞ്ച് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും അര ലക്ഷത്തോളം ആളുകളിലേക്ക് എത്തുന്നു. പെരിന്തൽമണ്ണ റേഡിയോയുടെ സ്വന്തം വെബ് പോർട്ടൽ തുടങ്ങിയതോടെ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും മലയാളികൾക്ക് പെരിന്തൽമണ്ണയുടെ ഓരോ സ്പന്ദനവും നിമിഷം നേരം കൊണ്ട് അറിയാൻ സാധിക്കും, അതും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടേയും സഹായമില്ലാതെ തന്നെ.

വാട്സാപ്പ് പോലെയുളള സോഷ്യല്‍ മീഡിയകളുടെ സെർവർ ഇടക്കിടെ തകരാരിൽ ആകുന്നതും വാർത്തകൾ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കാന്‍ തടസ്സമാക്കുന്നുണ്ട്. പെരിന്തൽമണ്ണ റേഡിയോയുടെ സ്വന്തം വെബ് പോർട്ടൽ പ്രവര്‍ത്തനം തുടങ്ങിയതോടെ ഇനി വാർത്തകൾ ഒരു തടസ്സവും കൂടാതെ സദാസമയവും നിങ്ങളിലേക്ക് എത്തും, നിങ്ങൾ ലോകത്തിന്‍റെ ഏത് കോണിൽ ആയാൽ പോലും.

Share to