മദ്യവിൽപനശാലയിൽ കയറി ബിയർ മോഷ്ടിച്ച് കുടിക്കുന്ന കുരങ്ങിന്റെ വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. യു.പിയിലെ റായ്ബറേലിയിലാണ് സംഭവം. കുരങ്ങിന്റെ ശല്യം വർധിക്കുന്നതിൽ മദ്യശാല ജീവനക്കാർ ആശങ്കയിലാണ്.
പ്രദേശത്തെത്തുന്നവരിൽനിന്ന് മദ്യം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെ കുരങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.