കുട്ടികളെ ലഹരിക്കച്ചവടത്തിന് ഉപയോഗിക്കാൻ ശ്രമിച്ച കേസിൽ 3 പേർ പിടിയിൽ

Share to


Perinthalmanna Radio
Date: 04-10-2025

പെരിന്തൽമണ്ണ ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലഹരിക്കച്ചവടത്തിനായി ഒഡീഷയിലേക്കു കടത്തിക്കൊണ്ടു പോവുകയും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് 3 പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി ചളവറ കാളിയത്ത്പടി വിഷ്‌ണു (22), കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരെയാണു പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഉൾപ്പെടെ ഏതാനും പേരെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

3 പ്രതികളുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നൽകാമെന്നും പ്രലോഭിപ്പിച്ചാണു മൂന്നു കുട്ടികളെ കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു.

പട്ടാമ്പിയിലെ വീട്ടിൽ വച്ചും ഒഡീഷയിൽ വച്ചും പ്രതികൾ കുട്ടികൾക്കു കഞ്ചാവ് നൽകി. ആലിപ്പറമ്പ് സ്വദേശിയുടെ പരാതിയിലാണു കേസെടുത്തത്.

എസ്ഐ അക്ഷയ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയൻ, കൃഷ്ണപ്രസാദ്, സൽമാൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *