
Perinthalmanna Radio
Date: 02-11-2022
താഴേക്കോട്: താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മയക്കു മരുന്നിനെതിരെ ലഹരി വിരുദ്ധ ശൃംഖല നടത്തി. ലഹരിയുടെ വഴി തടയാം ഒന്നിച്ചു പോരാടാം എന്ന ബാനറിൽ നടത്തിയ ലഹരി വിരുദ്ധ ശൃംഖല യിൽ സ്കൂളിലെ എൻ എസ് എസ്, സൗഹൃദ ക്ലബ്ബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, ജെ ആർ സി, ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ, പി ടി എ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡണ്ട് പി ടി സക്കീർ ഹുസൈൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്ദുപ്പു പിലാക്കൽ, സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ, വൈസ് പ്രിൻസിപ്പൽ എം കെ ജയശ്രീ, ഡെപ്യൂട്ടി എച്ച് എം കെ.പി മുഹമ്മദ് പിടിഎ അംഗങ്ങളായ കൂരി നാസർ, കെ എൻ അസീസ്, എ.കെ സലീം സ്റ്റാഫ് സെക്രട്ടറി കെ വിജയൻ അദ്ധ്യാപകരായ എൻ ആയിഷ ബീഗം, റഫീഖ് മുഹമ്മദ്, എം കെ യൂസഫ്, സി.പി അൻവർ, സിദ്ധീഖ് വാഫി, അബ്ബാസ് ടി ,എൻ സുനീറ, വിദ്യാ ദാസ്, പി അനസ് ബാബു, പി സുബൈർ, എ കെ റബീഅത്ത് എന്നിവർ നേതൃത്വം നൽകി
