
Perinthalmanna Radio
Date: 07-10-2025
മങ്കട: പെരുമ്പറമ്പിൽ വീണ്ടും പുലിയെ കണ്ടതായി അതിഥി തൊഴിലാളികൾ. പെരുമ്പറമ്പ് കട്ടിങ്ങിനു സമീപമുള്ള കോഴിഫാമിലെ അതിഥി തൊഴിലാളികളാണ് ഞായറാഴ്ച രാത്രി 10 മണിയോടെ ഇവർ താമസിക്കുന്ന ഫാമിന് സമീപമുള്ള വീടിനു പുറത്ത് പുലി നടക്കുന്നതായി കണ്ടത്. കൂട്ടിൽ കെട്ടിയിട്ട നായ കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ഇവർ പുറത്തേക്ക് നോക്കിയത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്തിനു സമീപം പുലി റോഡ് കുറുകെ കടക്കുന്നതായി ബൈക്ക് യാത്രക്കാരൻ കാണുകയും പുളിക്കൽപറമ്പ് അങ്ങാടിയിൽ എത്തി നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം പികെ നഗറിനു സമീപം ടാപ്പിങ് തൊഴിലാളിയും പുലിയെ കണ്ടിരുന്നു. തുടർന്ന് വനപാലകർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
