അങ്ങാടിപ്പുറത്ത് നടവഴിയില്ലാതെ റോഡ് വീതികൂട്ടിയത് അപകടക്കെണിയായി

Share to


Perinthalmanna Radio
Date: 01-11-2025

അങ്ങാടിപ്പുറം : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു താഴെ നടവഴിയില്ലാതെ നാട്ടുകാർ കഷ്ടപ്പെടുന്നു. അൽപ്പാകുളത്തിന്റെ മതിലിനോടുചേർന്നുള്ള ഭാഗത്താണ് റോഡ് മുഴുവൻ വാഹനങ്ങൾ കൈയേറിയതിനാൽ നടക്കാൻ സ്ഥലമില്ലാതായത്. ജൂണിൽ റോഡ് നവീകരണത്തോടനുബന്ധിച്ചാണ് ഈഭാഗം കട്ട പതിച്ചതും വീതി കൂട്ടിയതും. ഇതു കാരണം ഇവിടെ നടന്നു പോകാനുണ്ടായിരുന്ന ഇടുങ്ങിയ ഭാഗവും റോഡായി മാറി.

ഈ ഭാഗത്ത് റോഡ് പൊളിഞ്ഞ് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ വെള്ളക്കെട്ടിന്റെ ദുരിതം വേറേയും. ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണ് കോഴിക്കോട്- പാലക്കാട് ദേശീയപാത. വാഹനങ്ങൾ കടന്നുപോകാത്ത സമയം നോക്കിവേണം ഇതുവഴി നടന്നു പോകാൻ. ചിലപ്പോൾ ഏറെനേരം കാത്തു നിൽക്കേണ്ടിവരുന്നു. നടന്നുപോകാൻ സ്ഥലമില്ലാതായതോടെ വാഹനങ്ങൾ കൈകാണിച്ച് നിർത്തിക്കേണ്ട അവസ്ഥയുമുണ്ട്. ഇത് ഏറെ അപകടകരവുമാണ്. ഇവിടെയുള്ള കുഴിയടച്ചും നടവഴിക്കായി റോഡിൽ അടയാളംവരച്ചും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *