സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ

Share to


Perinthalmanna Radio
Date: 03-11-2025

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്, അസിഫ് അലി, നടിമാരായ ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.

മികച്ച ജനപ്രിയ ചിത്രം- പ്രേമലു
നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമ
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- സയനോര ഫിലിപ്പ്
മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ -സി.എസ് മീനാക്ഷി
മികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സലൻ വാതശ്ശേരി – മറയുന്ന നാലുകെട്ടുകൾ
പ്രത്യേക പുരസ്‌കാരം- പാരഡൈസ്
സ്ത്രീ ട്രാൻസ്‌ജെൻഡർ വിഭാഗം – പായൽ കപാഡിയ- പ്രഭയായ് നിനച്ചതെല്ലാം
മികച്ച മേക്കപ്പ്മാൻ- റോണക്സ് സേവ്യർ

മികച്ച സ്വഭാവ നടി- ലിജോമോൾ

മികച്ച ഗാനരചയിതാവ്- വേടൻ

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *