
Perinthalmanna Radio
Date: 04-11-2025
ആനമങ്ങാട്: പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ആനമങ്ങാട് ഗവ.എച്ച്എസ്എസി ൽ തുടങ്ങി. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.അഫ്സൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ മോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ, പെരിന്തൽമണ്ണ എഇഒ കെ.ടി . കുഞ്ഞു മൊയ്തു, ബിപിസി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഈ വർഷം വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നു കൊണ്ടിരിക്കുകയാണ്. ഇതോട് അനുബന്ധിച്ച് വിദ്യാലയത്തിന്റെ സുവനീർ പ്രകാശനം എംഎൽഎ നിർവ്വഹിച്ചു. പത്ര പ്രവർത്തകനും എഴുത്തുകാരനുമായ പിസി ബിജു സുവനീർ ഏറ്റുവാങ്ങി. പിടിഎ പ്രസിഡൻറ് സൈദ് ആലിക്കൽ, ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ വി കരീം, വാർഡ് മെമ്പർ ബാല സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
കലോത്സവ ലോഗോ രൂപകല്പന ചെയ്ത സജി ചെറുകര, ദീർഘകാലം സ്തുത്യർഹ സേവനം അനുഷ്ഠിച്ച് സ്ഥലം മാറിപ്പോകുന്ന എൻ പി കൃഷ്ണകുമാർ, ദീർഘകാലം സ്കൂളിന്റെ പി.ടി.എ പ്രസിഡൻ്റായി സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സൈദ് ആലിക്കൽ, കലോത്സവ സ്വാഗത ഗാനം എഴുതി ചിട്ടപ്പെടുത്തിയ ശ്രീമതി. വിജയകുമാരി ടീച്ചർ , മഞ്ജരി എന്നിവരെ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
