പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത് 110 കോടിയുടെ സമാനതകളില്ലാത്ത വികസന മാതൃക

Share to


Perinthalmanna Radio
Date: 05-11-2025

പെരിന്തൽമണ്ണ : കഴിഞ്ഞ 5 വർഷം കൊണ്ട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത് 110 കോടി രൂപയുടെ സമാനതകളിലാത്ത വികസന മാതൃക. ബ്ലോക്കിന്റെ ജനക്ഷേമ– വികസന പദ്ധതികൾ പരാതികൾക്കിടയില്ലാതെ മുഴുവൻ പഞ്ചായത്തുകളിലും എത്തിക്കാനായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ പറയുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 8 പഞ്ചായത്തുകളിലായി 20,93,635 തൊഴിൽ ദിനങ്ങളിലൂടെ 88.52 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി. താഴെക്കോട് പഞ്ചായത്തിൽ 55, ആലിപ്പറമ്പിൽ 50, വെട്ടത്തൂരിൽ 31, പുലാമന്തോളിൽ 45, ഏലംകുളത്ത് 34, കീഴാറ്റൂരിൽ 77, അങ്ങാടിപ്പുറത്ത് 108, മേലാറ്റൂരിൽ 37 എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കാനായി.

വയോജനങ്ങൾക്കുള്ള സായംസന്ധ്യ പദ്ധതിയിലൂടെ 1195 പേർക്ക് 16.93 ലക്ഷം രൂപയുടെ ആശ്വാസം പകർന്നു. ഇതുവഴി വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ, ആയുർവേദ ചികിത്സ, സൗജന്യ മരുന്ന് വിതരണം, പോഷക–ഔഷധക്കിറ്റുകൾ തുടങ്ങിയവ ലഭ്യമാക്കി. 26.09 ലക്ഷം രൂപ ചെലവിൽ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി.

ജൻ ശിക്ഷൺ സൻസ്ഥാൻ പദ്ധതി വഴി 800 വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകിയതിനൊപ്പം സ്വയം സംരംഭക യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 12.5 ലക്ഷം രൂപ സബ്‌സിഡി നൽകി. ജീർണാവസ്ഥയിലായിരുന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ അനുബന്ധ സൗകര്യങ്ങൾ ആധുനിക രീതിയിൽ നവീകരിച്ചു. കാടുപിടിച്ച് തീർത്തും ഉപയോഗശൂന്യമായിക്കിടന്ന ബ്ലോക്ക് ഓഫിസിന്റെ പിറകുവശത്ത സ്ഥലം നഗരസൗന്ദര്യത്തിന്റെ മുഖമായി മാറിയ മനോഹരമായ ഓപ്പൺ ഓഡിറ്റോറിയമാക്കി. നെന്മിനി പ്രീമെട്രിക് ഹോസ്‌റ്റലിന്റെ രണ്ടാം ഘട്ട നിർമാണ പ്രവൃത്തികൾക്കായി 3.15 കോടി രൂപ നേടിയെടുത്തത് വലിയ തോതിലുള്ള ഇടപെടലുകൾ നടത്തിയാണ്. 35 ലക്ഷം രൂപ ബ്ലോക്ക് വിഹിതമായി ആലിപ്പറമ്പിലെ ബഡ്‌സ് സ്‌കൂൾ കെട്ടിടം ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്നാണ്.

പിഎംകെഎസ്‌വൈ പദ്ധതിയിൽ അങ്ങാടിപ്പുറം, കീഴാറ്റൂർ, പുഴക്കാട്ടിരി, മക്കരപ്പറമ്പ് പഞ്ചായത്തുകളിലായി 11 കോടി രൂപയുടെ കൃഷി, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 13 കോടി അടങ്കലുള്ള പദ്ധതിയിൽ ശേഷിച്ച പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള അങ്ങാടിപ്പുറം അൽപാക്കുളത്തിന്റെ നവീകരണത്തിന് 55 ലക്ഷം രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതി തയാറാക്കി. മേലാറ്റൂർ സിഎച്ച്‌സിയിൽ ഒട്ടേറെ പദ്ധതികൾക്കൊപ്പം ഒരുക്കിയ ആധുനിക ലാബ് സൗകര്യം പുറത്തുനിന്നെത്തുന്ന രോഗികൾക്കും ഉപയോഗപ്പെടുത്താനാവും വിധമാണ്. എസ്‌ഇവിപി പദ്ധതിയിൽ ആറരക്കോടി

Share to

Leave a Reply

Your email address will not be published. Required fields are marked *