റേഷൻ കാർഡ് തരം മാറ്റാൻ 17 മുതൽ വീണ്ടും അപേക്ഷിക്കാം

Share to


Perinthalmanna Radio
Date: 05-11-2025

പെരിന്തൽമണ്ണ: റേഷൻ കാർഡ് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാൻ വീണ്ടും അവസരം നൽകാൻ സർക്കാർ തീരുമാനം. കേരളത്തിൽ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ നൽകാൻ 10 ലക്ഷത്തിലേറെ ഒഴിവുകൾ മാസങ്ങളായി തുടരുന്നത് ആശങ്ക ഉണർത്തുന്നതായി പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു മന്ത്രി ജി.ആർ.അനിലിന്റെ പ്രഖ്യാപനം.

ഇതുവരെ 5,27,861 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകിയെന്നും സംസ്ഥാനത്ത് അനർഹരായിട്ടുള്ള 1,72,000ൽ പരം കുടുംബങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന കാർഡ് സറണ്ടർ ചെയ്തതു കൊണ്ടാണ് അർഹതയുള്ള കുടുംബങ്ങൾക്കായി ഇങ്ങനെ കാർഡ് നൽകാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *