
Perinthalmanna Radio
Date: 06-11-2025
പെരിന്തൽമണ്ണ: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പെരിന്തൽമണ്ണ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജൂബിലി റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിക്കും.
2 കോടി 90 ലക്ഷം രൂപ ചെലവഴിച്ച് BM&BC നിലവാരത്തിൽ ആണ് നവീകരണം നടപ്പാക്കുന്നത്. നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനും, കാലാനുസൃതമായ റോഡ് സംവിധാനങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.
സാധ്യമായ പരിധിയിൽ വീതി വർധിപ്പിക്കുകയും ഡ്രൈനെജ് സംവിധാനം ഉൾപ്പെടുത്തുകയും ചെയ്യുന്ന നവീകരണം അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുമെന്ന് നഗരസഭ അറിയിച്ചു. നവീകരിച്ച BM&BC നിലവാരമുള്ള റോഡിലൂടെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
