പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ആകാശ്- ഗോകുൽ സഖ്യം ക്വാർട്ടർ ഫൈനലിൽ

Share to

Perinthalmanna Radio
Date: 04-11-2022

മേലാറ്റൂർ: ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ലോക പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആകാശ്-ഗോകുൽദാസ് സഖ്യം രണ്ടു മത്സരങ്ങൾ ജയിച്ച് ക്വാർട്ടർഫൈനലിൽ കടന്നു.

ആദ്യമത്സരത്തിൽ ഫ്രാൻസിന്റെ ഫെബിൻ മോറാട്ട്-ചാൾസ് നോയകിസ് സഖ്യത്തിനോട് രണ്ടു സെറ്റ് മത്സരത്തിൽ (21-12, 21-15) പരാജയപ്പെട്ടിരുന്നു. തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ, അമേരിക്കയുടെ റയാൻ ഗിയോഫ്രെഡാ-ജാക് പെട്രൂസെല്ലി സഖ്യത്തെയും (11-21, 20-22), കാനഡയുടെ ജെസ്റ്റിൻ കേഡ്രിക്-വയറ്റ്‌ലെറ്റ് ഫൂട്ട് സഖ്യത്തെയും (21-17, 21-23, 21,-11) തോൽപ്പിച്ച‌ാണ് ക്വാർട്ടറിൽ കടന്നത്. മൂന്നു മത്സരങ്ങളിൽ രണ്ടു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഗ്രൂപ്പിൽനിന്ന് മൂന്നു പോയിന്റോടെ ഫ്രാൻസും ക്വാർട്ടറിലെത്തി.

10 വർഷം മുൻപ് പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എസ്.എൽ. മൂന്ന് കാറ്റഗറിയിൽ എറണാകുളത്തെ നീരജ് ജോർജ് ബേബി പങ്കെടുത്തിരുന്നെങ്കിലും മലയാളികളടങ്ങുന്ന സഖ്യം ക്വാർട്ടറിലെത്തുന്നത് ആദ്യമാണ്.

വെള്ളിയാഴ്‌ചത്തെ മത്സരത്തിൽ അമേരിക്ക-ബ്രസീൽ സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം നേരിടുക.

Share to

Leave a Reply

Your email address will not be published. Required fields are marked *