
Perinthalmanna Radio
Date: 04-11-2022
പെരിന്തൽമണ്ണ: പൊതു വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനയും ദൗർലഭ്യവും പിടിച്ചു നിർത്തുന്നതിനായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ (മൊബൈൽ മാവേലി) ‘അരിവണ്ടി’ എന്ന പേരിൽ പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെത്തും. ഒരു റേഷൻ കാർഡിൽ പരമാവധി പത്തു കിലോഗ്രാം അരി ലഭിക്കുമെന്ന് സപ്ലൈകോ പെരിന്തൽമണ്ണ ഡിപ്പോ മാനേജർ ശിവദാസ് പിലാപ്പറമ്പിൽ അറിയിച്ചു.
വെള്ളിയാഴ്ച അരിവണ്ടിയെത്തുന്ന പഞ്ചായത്ത്-സ്ഥലം- സമയം: കുറുവ-ചേണ്ടി ടൗൺ-11.00, പുലാമന്തോൾ-വളപുരം-12.00, ഏലംകുളം-മുതുകുർശി-2.00, ആലിപ്പറമ്പ്-വാഴേങ്കട(നരസിംഹമൂർത്തി ക്ഷേത്ര കവാടത്തിന് സമീപം)-5.00.
ശനിയാഴ്ച: താഴേക്കോട്-അരക്കുപറമ്പ്(27 നമ്പർ റേഷൻകട പരിസരം)-10.00, കീഴാറ്റൂർ-കീഴാറ്റൂർ(പൂന്താനം സ്മാരക വായനശാലയ്ക്ക് സമീപം)-12.00, മേലാറ്റൂർ-മേലാറ്റൂർ ടൗൺ-2.00, എടപ്പറ്റ-ആഞ്ഞിലങ്ങാടി-4.00.
