
Perinthalmanna Radio
Date: 06-11-2022
പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണയിൽനിന്ന് മൂന്നാറിലേക്ക് വീണ്ടും ഉല്ലാസയാത്രയൊരുക്കുന്നു. 13-ന് രാവിലെ നാലരയ്ക്ക് പുറപ്പെട്ട് പൂപ്പാറ, ശാന്തൻപാറ, ചതുരംഗപ്പാറ, ആനയിറങ്കൽ വഴി മൂന്നാറിലെത്തും. വൈകീട്ട് ആറരയോടെ തിരിച്ചുവരുന്ന തരത്തിലാണ് ഏകദിനയാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും വയനാട്, മലക്കപ്പാറ, കുമരകം യാത്രകളും നവംബർ മാസത്തിലുണ്ടാകും. ബുക്കിങ്ങിന് 9048848436, 9544088226 നമ്പറുകളിൽ ബന്ധപ്പെടാം.
