
Perinthalmanna Radio
Date: 07-12-2025
മലപ്പുറം ജില്ലയിൽ പോളിങ് സ്റ്റേഷനുകളായും സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിൻ്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11 നും (വ്യാഴം), വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചിയച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഡിസംബർ 13 നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ബ്ലോക്ക്, നഗരസഭ തലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുള്ള 27 സ്വീകരണ വിതരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളും 4343 പോളിങ് സ്റ്റേഷനുകളുമാണ് ജില്ലയിൽ സജ്ജമായിട്ടുള്ളത്. ഡിസംബർ 11ന് (വ്യാഴം) രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
