തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്

Share to


Perinthalmanna Radio
Date: 08-12-2025

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണമാണ്. രാവിലെ മുതൽ വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തിലെത്തിക്കും. ഒന്നാംഘട്ടത്തിൽ ആകെ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കൊട്ടിക്കലാശം കഴിഞ്ഞു, ആവേശത്തിന്റെ അലകൾ അടങ്ങി. ഇന്നലത്തെ പകലിൽ, മുന്നണികൾ അവരുടെ ശക്തി തെരുവുകളിൽ പ്രദർശിപ്പിച്ചു. ഉച്ചഭാഷിണികളുടെ ശബ്ദഘോഷമില്ലാതെ ഇന്ന് നിശബ്ദ പ്രചാരണം.

വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ഓട്ടത്തിലാകും ഇന്ന് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആകെ 15,432 പോളിങ് സ്റ്റേഷനുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷണർ ഏഴ് ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാർഡുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

1.32 കോടി വോട്ടർമാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ മൂന്ന് കോർപറേഷനുകളും നാളെ വിധിയെഴുതും. ഈ മൂന്ന് കോർപറേഷനുകളിലും എല്ലാ ജില്ലാ പഞ്ചായത്തുകളും ഇടതുമുന്നണിയുടെ കയ്യിലാണ്. ഇത്തവണയും ആധിപത്യം തുടരാനാകുമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം. എന്നാൽ സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കഴിഞ്ഞ തവണത്തെ ചിത്രം മാറ്റുമെന്ന് യുഡിഎഫ് കരുതുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിക്കലാണ് ഒന്നാം ഘട്ടത്തിലെ ബിജെപി കണ്ണു വെക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *