
Perinthalmanna Radio
Date: 09-12-2025
* വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ
* 36,18,851 സമ്മതിദായര്‍ ബൂത്തിലേക്ക്
* തെരഞ്ഞെടുക്കേണ്ടത് 2789 ജനപ്രതിനിധികളെ
* പോളിംഗിന് 20,848 ഉദ്യോഗസ്ഥര്‍; സുരക്ഷാ ചുമതലയില്‍ 7000 ത്തോളം ഉദ്യോഗസ്ഥര്‍
* സ്ഥാനാര്‍ഥിയുടെ മരണം കാരണം മൂത്തേടം 7-ാ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി
* പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ (ബുധന്‍) രാവിലെ മുതല്‍
മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്.വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്. വിശ്വാനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 11 ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്പോള്‍ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഡിസംബര്‍ 10 ബുധന്‍) രാവിലെ മുതല്‍ നടക്കും. ജില്ലയില്‍ 15 ബ്ലോക്കുകളിലും 12 മുന്‍സിപ്പാലിറ്റികളിലുമായി 27 സ്വീകരണ, വിതരണ കേന്ദ്രങ്ങളാണുള്ളത്.
ജില്ലയില്‍ 17,40,280 പുരുഷന്മാരും 18,78,520 സ്ത്രീകളും 51 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ 36,18,851 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായി ജില്ലയിലുള്ളത്. മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ (പായിംപാടം) ഒരു സ്ഥാനാര്‍ഥി മരണപ്പെട്ടതിനാല്‍ ഈ വാര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. 94 ഗ്രാമപഞ്ചായത്തുകളിലായി 29,91,292 വോട്ടര്‍മാരും (പുരുഷന്- 14,38,848, സ്ത്രീകള്‍- 15,52,408, ട്രന്‍സ്ജെന്‍ഡര്‍ 36) 12 നഗരസഭകളിലായി 6,27,559 വോട്ടര്‍മാരും (പുരുഷന്- 3,01,432 സ്ത്രീകള്‍- 3,26,112, ട്രന്‍സ്ജെന്‍ഡര്‍ 15) ആണുള്ളത്. 517 പ്രവാസികള്‍ ഗ്രാമപഞ്ചായത്തിലും 85 പേര് മുന്‍സിപ്പാലിറ്റിയിലും വോട്ടര്‍മാരായുണ്ട്. 94 ഗ്രാമപഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, 12 മുന്‍സിപ്പാലിറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിലെ 2789 (മാറ്റിവെച്ചത് ഉള്‍പ്പെടെ) വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 8381 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 4363 പുരുഷന്മാരും 4018 സ്ത്രീകളുമുള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്തിലെ 2001 വാര്‍ഡുകളിലേയ്ക്കായി 2887 സ്ത്രീകളും 3115 പുരുഷന്മാരുമുള്പ്പെടെ 6002 പേരാണ് ജനവിധി തേടുന്നത്. 250 ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിലേക്കായി 383 സ്ത്രീകളും 436 പുരുഷന്മാരുമുള്പ്പെടെ 819 സ്ഥാനാര്‍ഥികളുണ്ട്. 505 നഗരസഭ ഡിവിഷനുകളിലേക്ക് 693 സ്ത്രീകളും 741 പുരുഷന്മാരുമുള്പ്പെടെ 1434 പേര് മത്സരിക്കുന്നു. തെരഞ്ഞെടുപ്പിനായി 4343 പോളിങ് സ്റ്റേനുകളാണ് ജില്ലയില്‍ സജ്ജമാക്കിട്ടുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
