
Perinthalmanna Radio
Date: 12-12-2025
പെരിന്തൽമണ്ണ: നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനത്തിലെ കുറവ് ഏതു രീതിയിൽ പ്രതിഫലിക്കുമെന്നത് ഇരു മുന്നണികളുടെയും ചങ്കിടിപ്പേറ്റുന്നു. അതേസമയം നഗരസഭ ഭരിക്കാനുള്ള സീറ്റുകൾ ലഭിക്കുമെന്ന് എൽഡിഎഫും യുഡിഎഫും ഒരേപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 2020ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നഗരസഭയിൽ 78.64 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ വോട്ടു ചെയ്തവർ 74.25 ശതമാനമാണ്. നാലു ശതമാനത്തിലേറെ പേർ കുറഞ്ഞു.
ആളുകൾ വോട്ടു ചെയ്യാതിരുന്നത് 30 വർഷക്കാലത്തെ എൽഡിഎഫ് ഭരണത്തോടുള്ള വിരുദ്ധ വികാരം മൂലമാണെന്നും ഇതു തങ്ങൾക്ക് ഗുണം ചെയ്യുമെന്നും യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു.
അതേസമയം തങ്ങളുടെ കേന്ദ്രങ്ങളിലെല്ലാം ആളുകൾ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൽഡിഎഫ് വ്യക്തമാക്കുന്നു. യുവത്വത്തെയും പരിചയ സമ്പന്നരായ സ്ഥാനാർഥികളെയും അവതരിപ്പിച്ച് കളത്തിലിറങ്ങിയ പെരിന്തൽമണ്ണയിൽ തിരഞ്ഞെടുപ്പ് മാറ്റങ്ങളുടെ കൊടുങ്കാറ്റ് വീശുമെന്ന് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നജീബ് കാന്തപുരം എംഎൽഎയും കെപിസിസി ജന. സെക്രട്ടറി വി.ബാബുരാജും പറഞ്ഞു. 25ൽ കുറയാത്ത സീറ്റിൽ വിജയിക്കുമെന്നും ഇരുവരും അവകാശപ്പെട്ടു. എൽഡിഎഫും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. പോളിങ് എൽഡിഎഫിന് അനുകൂലമാകുമെന്നും 25 സീറ്റുകൾ വരെ നേടി തുടർഭരണം നേടുമെന്നും എൽഡിഎഫ് പ്രവർത്തകരും അവകാശപ്പെട്ടു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
