
Perinthalmanna Radio
Date: 13-12-2025
പെരിന്തൽമണ്ണ: സംസ്ഥനത്ത് രണ്ടു ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു രാവിലെ എട്ടിന് തുടങ്ങും. 8.30ന് ആദ്യ ഫലസൂചന അറിയാം. ഉച്ചയ്ക്ക് രണ്ടോടെ വോട്ടെണ്ണൽ ഏതാണ്ട് പൂർത്തിയാകും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ TREND എന്ന വെബ്സൈറ്റിലൂടെ വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ അറിയാം.
ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണും.
ജില്ല പഞ്ചായത്തിന്റെ തപാൽ വോട്ടുകൾ അതത് ജില്ലാ കളക്ടറേറ്റുകളിൽ നടക്കും. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ. ഷാജഹാൻ അറിയിച്ചു. ഡിസംബർ 18വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് തുടങ്ങിയവ നിയമാനുസൃതമായി മാത്രമേ പാടുള്ളൂ. ഹരിതച്ചട്ടം, ശബ്ദ നിയന്ത്രണ, പരിസ്ഥിതി നിയമങ്ങൾ ആഹ്ലാദ പ്രകടനങ്ങളിൽ കർശനമായി പാലിക്കണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
