Perinthalmanna Radio
Date: 06-11-2022
തൂത: മുസ്‌ലിം യൂത്ത് ലീഗ് ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് തൂത ലീഗ് ഓഫിസിൽ വെച്ച് സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കഴിഞ്ഞ 6 മാസമായി ‘ഇത്തിരി രക്തം ഒത്തിരി ജീവന് തുണയാകാം’ എന്ന പ്രമേയത്തിൽ നടത്തി വരുന്ന ‘ഹൃദ്യം’ ക്യാമ്പയിനിന്റെ ഭാഗമായാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഗ്ലോബൽ കെ.എം.സി.സി ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.മുനീർ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആലിപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ എടത്തറ മെമ്പർമാരായ സി.പി.ഹംസക്കുട്ടി, സി.എച്ച്.ഹമീദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലാം മണലായ, ജനറൽ സെക്രട്ടറി നജ്മുദ്ധീൻ ആനമങ്ങാട്, ഭാരവാഹികളായ ഷാഫി ചുങ്കത്ത്, മുബാറക്ക് മലയിൽ, റഫീഖ്.ഒ.കെ, റിയാസ്.സി.പി, ഷാക്കിർ അത്തിക്കോട്ടിൽ, സഹീർ.എൻ.പി, മുസ്‌ലിം ലീഗ് കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.