പച്ചീരി സുരയ്യ ഫാറൂഖ് പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്‌സൺ ആകും

Share to


Perinthalmanna Radio
Date: 26-12-2025

പെരിന്തൽമണ്ണ: മൂന്ന് പതിറ്റാണ്ട് കാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് യുഡിഎഫ് അധികാരത്തിൽ എത്തിയ പെരിന്തൽമണ്ണ നഗരസഭയിൽ പച്ചീരി സുരയ്യ ഫാറൂഖ് ചെയർപേഴ്സൺ ആകും. സുരയ്യ ഫാറൂഖിനെ ചെയർപേഴ്സൺ സ്ഥാനത്തേക്കും  എം.ബി ഫസൽ മുഹമ്മദിനെ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്കും യുഡിഎഫ് കമ്മറ്റി പ്രഖ്യാപിച്ചു.

പതിനഞ്ചാം വാർഡിൽ നിന്നും നഗരസഭയിലെ തന്നെ ഏറ്റവും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരയ്യ ഫാറൂഖ് വിജയിച്ചത്. 2005-ൽ സിപിഎം കോട്ടയായ പാതായ്ക്കര വാർഡിൽ വിജയിച്ച സുരയ്യ ആദ്യമായി നഗരസഭ കൗൺസിലറായി. 2010 ലും സിപിഎം കോട്ടയായ ഒലിങ്കരയിൽ നിന്നും വിജയിച്ച് വീണ്ടും നഗരസഭയിലെത്തി. അന്ന് ഇരു മുന്നണികളും 17 സീറ്റ് വീതം നേടിയപ്പോൾ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിച്ചത് സുരയ്യ ഫാറൂഖിനെ ആയിരുന്നു. അന്ന് നറുക്കെടുപ്പിലൂടെ സിപിഎം വീണ്ടും ഭരണത്തിലെത്തുകയായിരുന്നു.

വനിതാ ലീഗ് മണ്ഡലം നേതാവ്, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലെല്ലാം സുരയ്യ ഫാറൂഖ് പ്രവർത്തിച്ചിട്ടുണ്ട്. സഹ കൗൺസിലർമാരോടൊപ്പം നഗരസഭയിലെ  വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പാതി വഴിയിൽ മുടങ്ങി കിടക്കുന്ന പദ്ധതികളെല്ലാം പൂർത്തി ആക്കാനുമാണ് സുരയ്യയുടെ തീരുമാനം. പുതിയ ചെയർപേഴ്സണ് നഗരസഭയുടെ മുൻ പ്രതിപക്ഷ നേതാവും സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കാദറലി ക്ലബ്ബ് സെക്രട്ടറിയുമായ ഭർത്താവ് പച്ചീരി ഫാറൂഖിന്റെ പൂർണ്ണ പിന്തുണ കൂടിയുണ്ട്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *