വെള്ളിയാറിലെ കല്ലടക്കടവിൽ തടയണയുടെ പ്രവൃത്തി പൂർത്തിയായി

Share to


Perinthalmanna Radio
Date: 26-12-2025

മേലാറ്റൂർ: വെള്ളിയാറിലെ കല്ലടക്കടവിൽ തടയണയുടെ പ്രവൃത്തി പൂർത്തിയായി. ഷട്ടറുകളും സ്ഥാപിച്ചതോടെ ഒരു കിലോമീറ്ററോളം മേലാറ്റൂർ റെയിൽവേപാലം വരെ ജലനിരപ്പ് ഉയർന്നു. പരിസര ഭാഗത്തെ വീടുകളിലെ കിണറുകളിലും വെള്ളമുയർന്നു. വെള്ളിയാറിൽനിന്നു പമ്പിങ് നടത്തുന്ന മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിലെ ശുദ്ധജല പദ്ധതികൾക്കും തടയണ ആശ്വാസമായി.

സംസ്ഥാന ജലസേചന വകുപ്പ് അനുവദിച്ച 3.22 കോടി രൂപ ചെലവിലാണ് 48 മീറ്റർ നീളത്തിലും രണ്ടു മീറ്ററോളം ഉയരത്തിലും തടയണ നിർമിച്ചത്. തടയണയ്ക്കു ഫൈബർറീ ഇൻഫോഴ്സ്ഡ് പോളിമർ ഷട്ടറാണ് സ്ഥാപിച്ചിരിക്കുന്നത്. മഴക്കാലത്ത് ഷട്ടർ സൂക്ഷിക്കാൻ പരിസരത്ത് കമ്പിക്കൂടാരവും ഒരുക്കിയിട്ടുണ്ട്. നേരത്തെ സമീപത്തെ ശുദ്ധജല പദ്ധതിയുടെ ജലക്ഷാമം പരിഹരിക്കാൻ ഓരോ വേനലിലും വൻതുക മുടക്കി പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ചു വിരിച്ച് താൽക്കാലിക തടയണയൊരുക്കുകയായിരുന്നു.

ഇതു മഴക്കാലത്ത് കുത്തിയൊലിച്ചുപോകും. പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ തടയണ ഒരുക്കണമെന്ന് ഏറെക്കാലലത്തെ ആവശ്യമാണ് ഒടുവിൽ യഥാർഥ്യമായത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *