
Perinthalmanna Radio
Date: 27-12-2025
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി ഷബീർ കറുമുക്കിൽ ചുമതലയേറ്റു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആകെ 24 സീറ്റുകളുള്ള അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ 17 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് തുടർ ഭരണം നേടുകയായിരുന്നു. എൽ.ഡി.എഫ് 6 സീറ്റുകളും ബി.ജെ.പി ഒരു സീറ്റുമാണ് നേടിയത്. തുടർച്ചയായ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും മുൻനിർത്തിയാണ് അങ്ങാടിപ്പുറത്ത് വീണ്ടും യു.ഡി.എഫിന് ജനങ്ങൾ ശക്തമായ പിന്തുണ നൽകിയതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
