കന്നിവോട്ടിൽ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റായി ഷഹീന

Share to


Perinthalmanna Radio
Date: 28-12-2025

പെരിന്തൽമണ്ണ: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിവോട്ടും ‘കന്നി’ സ്ഥാനാർഥിയുമായിരുന്ന ഷഹീന 23ാം വയസ്സിൽ പ്രസിഡന്റുമായി. പെരിന്തൽമണ്ണ നാരങ്ങാകുണ്ട് സ്വദേശിയായ ഇവർ ഏലംകുളം പഞ്ചായത്തിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഭർത്താവ് ഷംസീറലിയുടെ വീടാണ് ഏലംകുളം. ഇവിടെ ഉപാധ്യക്ഷയായത് കോൺഗ്രസ് അംഗം കെ. ഭാരതിയാണ്. വനിത ലീഗിൽ പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ സംഘാടകകൂടിയാണ് ഷഹീന.

കുന്നക്കാവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണിപ്പോൾ. കഴിഞ്ഞ അഞ്ചു വർഷം ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും അവിശ്വാസപ്രമേയവും ഭരണമാറ്റവും അരങ്ങേറിയ പഞ്ചായത്താണ് ഏലംകുളം. കഴിഞ്ഞ തവണ 16ൽ ഇരുമുന്നണികൾക്കും എട്ടുവീതം അംഗങ്ങൾ വിജയിച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. അതിലുപരി പതിറ്റാണ്ടുകളായി സി.പി.എം ഭരിച്ചുവരുന്നതാണ് കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ ജന്മദേശമായ ഈ പഞ്ചായത്ത്. 18ൽ ആറിടത്ത് ലീഗും മൂന്നു വാർഡിൽ കോൺഗ്രസും ഒരു വാർഡിൽ വെൽഫെയർ പാർട്ടിയുമാണ് വിജയിച്ചത്. എട്ടിടത്താണ് എൽ.ഡി.എഫ്. വിജയിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs

Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
#PerinthalmannaTown #PerinthalmannaNews #perinthalmannamuncipality #PerinthalmannaRadio #elamkulam

Share to

Leave a Reply

Your email address will not be published. Required fields are marked *