
Perinthalmanna Radio
Date: 07-11-2022
പട്ടിക്കാട്: ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി കീഴാറ്റൂരിൽ പൊതു ശൗചാലയവും റീഫ്രഷ് സെന്ററും തുറന്നു. ആക്കപ്പറമ്പിലെ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തോടെ ചേർന്നാണ് ശൗചാലയവും വിനോദകേന്ദ്രവും സജ്ജീകരിച്ചിരിക്കുന്നത്.
പഞ്ചായത്ത് അനുവദിച്ച നാലുലക്ഷം ചെലഴവിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രാജേഷ് കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എൻ.കെ. ബഷീർ, ബിന്ദു വടക്കേകോട്ട എന്നിവർ പ്രസംഗിച്ചു.
