
Perinthalmanna Radio
Date: 28-12-2025
പട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പട്ടാമ്പി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
ബജറ്റിൽ അനുവദിച്ച 52.57 കോടി രൂപ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ തൂണുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. അഞ്ച് തൂണുകളുടെ കോൺക്രീറ്റിംഗ് അടക്കമുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഇതോടൊപ്പം ബാക്കിയുള്ള തൂണുകൾ നിർമ്മിക്കാൻ ആവശ്യമായ പൈലിംഗും നടക്കുന്നുണ്ട്.
ഞാങ്ങാട്ടിരി പഴയ കടവ് ഭാഗത്തും പട്ടാമ്പി നമ്പ്രം റോഡിലുമായി അനുബന്ധ റോഡ് ഉൾപ്പെടെ 750 മീറ്റർ നീളവും 13.5 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. എ.ആർ.എസ് ജാസ്മിൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം നിർമ്മാണത്തിന്റെ ടെൻഡർ ഏറ്റെടുത്തത്. പാലത്തിന് ഇരുവശത്തെയും സ്ഥലമേറ്റെടുക്കൽ നടപടിയും പുരോഗമിക്കുകയാണ്. പട്ടാമ്പി മണ്ഡലത്തെയും തൃത്താല മണ്ഡലത്തെയും തമ്മിൽ ബന്ധിപ്പിച്ചാണ് പുതിയ പാലം വരുന്നത്.
കനത്ത മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നാൽ നിലവിലുള്ള പാലം വെള്ളത്തിനടിയിലാവുകയും ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്യും. വീതി കുറഞ്ഞ പാലത്തിൽ പലപ്പോഴും ഗതാഗതക്കുരുക്കും രൂക്ഷമാണ്. പുതിയ പാലം വരുന്നതോടെ പട്ടാമ്പിയിലൂടെ യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
