
Perinthalmanna Radio
Date: 30-12-2025
പുതുവര്‍ഷ പുലരിയില്‍ കോഴിക്കോട് വെങ്ങളം– രാമനാട്ടുകര ദേശീയ പാതാ റീച്ചിന്‍റെ ടോള്‍പിരിവ് തുടങ്ങാന്‍ തീരുമാനിച്ചു. ട്രയല്‍റണ്‍ ഇന്ന് മുതല്‍ . പ്രദേശ വാസികള്‍ക്ക് പ്രത്യേക പാസ് നല്‍കും. വെങ്ങളം മുതല്‍ രാമനാട്ടുകര വരെ. 28.4 കിലോമീറ്റര്‍ ദൂരം. 1700 കോടിയിലധികം ചെലവ്. സംസ്ഥാനത്തെ ഏറ്റവും ചെലവേറിയ ദേശീയ പാതാ റീച്ചിന്‍റെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിടുന്ന ഘട്ടത്തിലാണ് ടോള്‍ പിരിവ് തുടങ്ങുന്നത്.
*ടോള്‍ നിരക്കുകള്‍ ഇങ്ങനെ*
കാര്‍, ജീപ്പ്, ചെറിയ വാന്‍ എന്നിവ ഒരു വശത്തേയ്ക്ക് 90 രൂപ നല്‍കണം. 24 മണിക്കൂറിനകം തിരിച്ചുവന്നാല്‍ 45 രൂപ കൂടി അധികം ചെലവാകും. ആകെ 135 രൂപ. മിനിബസ്, ചെറിയ ചരക്കുലോറി എന്നിവ ഒരുവശത്തേയ്ക്ക് 145 രൂപ. 24 മണിക്കൂറിനകം തിരിച്ചുവന്നാല്‍ 70 രൂപ കൂടി അധികം ഈടാക്കും. ആകെ 215 രൂപ. ഇതുപോലെ ബസ്, ട്രക്ക് എന്നിവയ്ക്ക് 300 രൂപ. തിരിച്ചുവന്നാല്‍155. ആകെ 455. ത്രി എക്സ്എല്‍ ട്രക്കുകള്‍ക്ക് 330. തിരിച്ചുവന്നാല്‍ 165 കൂടി. ആകെ 495 രൂപ. എച്ച് സിഎം, എംഎംവി ട്രക്ക് 475 രൂപ. തിരിച്ചുവന്നാല്‍ 235 കൂടി. ആകെ 710. ഓവര്‍സൈസ്ഡ് വെഹിക്കള്‌ക്ക് 575. തിരിച്ചുവന്നാല്‍ 290 രൂപ കൂടി. ആകെ 865 രൂപ ചെലവാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
