
Perinthalmanna Radio
Date: 30-12-2025
സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനൽകി സർക്കാർ. പുതുവത്സരാഘോഷം നടക്കുന്ന ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
