
Perinthalmanna Radio
Date: 31-12-2025
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് വൈകും. ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടോൾ പിരിക്കാനുള്ള വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ട്രയൽ റണ്ണിന് ശേഷം ടോൾ പിരിവ് തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.
അതേസമയം സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ടോൾ പ്ലാസയ്ക്ക് സമീപത്തെ റോഡിന്റെ പ്രവൃത്തി ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. മാമ്പുഴ പാലത്തിലെ നിർമാണ പ്രവൃത്തികളും നടന്നുവരികയാണ്.
…..
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
