പട്ടിക്കാട് ജാമിഅ സമ്മേളനം; വാഹന പ്രചരണ ജാഥ  ഉദ്ഘാടനം ചെയ്തു

Share to


Perinthalmanna Radio
Date: 01-01-2026

പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 63-ാം വാർഷിക 61-ാം സനദ് ദാന സമ്മേളത്തിന്റെ പ്രചരണാർത്ഥം ജനുവരി 2, 3 തിയ്യതികളിൽ നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജാഥാ ക്യാപ്റ്റൻ സയ്യിദ് ജലാൽ തങ്ങൾ മുണ്ടുപറമ്പിന് പതാക നൽകി നിർവ്വഹിച്ചു. നൂറുൽ ഉലമാ സ്റ്റുഡൻസ് അസോസിയേഷന്റെ കീഴിൽ  ജില്ലാ, മേഖലാ തലങ്ങളിൽ നടക്കുന്ന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

പാണക്കാട് വെച്ച് നടന്ന പരിപാടിയിൽ സമസ്ത വൈസ് പ്രസിഡന്റ്‌ കോട്ടുമല മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ബി.എസ്.കെ തങ്ങൾ, അലവി ഫൈസി കുളപ്പറമ്പ്, പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി, ഖാദർ ഫൈസി കുന്നുംപുറം, ലത്തീഫ് ഫൈസി പാതിരമണ്ണ, അബ്ദുല്ലക്കോയ തങ്ങൾ ഇരുമ്പകശ്ശേരി മൊയ്‌തീൻ ഹാജി അൽ ഐൻ, അലവിക്കുട്ടി ഫൈസി മുതുവല്ലൂർ, പറമ്പൂർ ബാബു, ഷിയാസ് സുൽത്താൻ, ഡോ. ഇബ്രാഹിം, ജബ്ബാർ പനങ്ങാങ്ങര, അഡ്വ. ആരിഫ്,  ഹംസ ഹാജി മൂന്നിയൂർ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ധീൻ ഫൈസി മേൽമുറി, ഒ. ടി മുസ്തഫ ഫൈസി, ശിഹാബ് ഫൈസി കൂമണ്ണ, ഉമർ ഫൈസി മുടിക്കോട്, സലീം എടക്കര, ലത്തീഫ് ഫൈസി കോണോംപാറ, അലി ഫൈസി പാവണ്ണ, ഹനീഫ് പട്ടിക്കാട്, എൻ.കെ ഹംസ, പി.എം.എ ഗഫൂർ, ഹസൻ ഫൈസി പന്നിപ്പാറ, ഫാരിസ് മംമ്നൂൻ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *