
Perinthalmanna Radio
Date: 02-01-2026
പെരിന്തൽമണ്ണ : പുതുവർഷ സമ്മാനമായി നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് രണ്ടു പുതിയ കോച്ചുകൾ കൂടി. ഇതോടെ നിലവിലുള്ള 14 കോച്ചുകളിൽനിന്ന് 16 കോച്ചുകളുള്ള ട്രെയിനായി ഇന്നലെ മുതൽ രാജ്യറാണി എക്സ്പ്രസ് മാറി. ഇന്നലെ രാവിലെയും രാത്രിയിലും പുതിയ കോച്ചുകളുമായാണ് സർവീസ് നടത്തിയത്. പുതുതായി ഒരു സ്ലീപ്പർ കോച്ചും ഒരു തേഡ് എസി കോച്ചുമാണ് ഇന്നലെ മുതൽ കൂട്ടിച്ചേർത്തത്.
യാത്രക്കാരുടെ വലിയ തിരക്കുള്ള രാജ്യറാണി ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്റെ തുടർച്ചയായി ജനപ്രതിനിധികളും ട്രെയിൻ യാത്രക്കാരുടെയും ജനമൈത്രിയുടെയും സംഘടനകളും ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു.
അതേസമയം ആധുനിക എൽഎച്ച്ബി കോച്ചുകളുടെ 24 കോച്ചുകളായി പൂർണ സർവീസായി മാറ്റണമെന്ന ആവശ്യമാണ് നിലവിലുള്ളത്. എന്നാൽ ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ പ്രധാന സ്റ്റേഷനുകളിൽ നിലവിൽ 18 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താൻ മാത്രമുള്ള പ്ലാറ്റ്‌ഫോം സൗകര്യമേയുള്ളു. 24 കോച്ചുകൾ നിർത്താൻ തക്കവിധത്തിൽ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടേണ്ടതുണ്ട്.
രാജ്യറാണി എക്സ്പ്രസിൽ ഇതോടെ 1 എസി ടൂ ടയർ കോച്ച്, 2 എസി ത്രീ ടയർ കോച്ച്, 7 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, 2 സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക്‌വാൻ കോച്ചുകൾ എന്നിവയായി. നിലവിൽ തിക്കിത്തിരക്കിയാണ് പലപ്പോഴും രാജ്യറാണി എക്സ്പ്രസിൽ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിലെ ഏക എക്സ്പ്രസ് ട്രെയിനാണിത്.
മണ്ണാർക്കാട് മുതൽ പാലക്കാട് ജില്ലക്കാരും മലപ്പുറം, മഞ്ചേരി, നിലമ്പൂർ, പെരിന്തൽമണ്ണ മേഖലയിലുള്ളവരടക്കം മലപ്പുറം ജില്ലയുടെ വലിയൊരു ഭാഗവും രാജ്യറാണി ട്രെയിനിനെയാണ് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഈ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ വലിയൊരു പങ്ക് ദീർഘദൂര യാത്രക്കാരും തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കൽ കോളജിലേക്കും ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്നവരുമാണ്.
ഒട്ടേറെ യാത്രക്കാരാണ് ദിവസവും റിസർവേഷൻ ലഭിക്കാതെ വെയ്റ്റിംഗ് ലിസ്റ്റിൽ പോലും ഉൾപ്പെടാതെ പോകുന്നതും പലരും ഗുരുവായൂരും ഷൊർണൂരും പോയി തിരുവനന്തപുരത്തേക്ക് കണക്ഷൻ ട്രെയിനെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിലെ ഏക എക്സ്പ്രസ് ട്രെയിനായ രാജ്യറാണിയിൽ കോച്ചുകളുടെ എണ്ണം 24 ആയി വർദ്ധിപ്പിക്കാൻ തുടർ നടപടി വേണമെന്നും ഇതിനായി ആവശ്യമായ രീതിയിൽ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം നീളം കൂട്ടണമെന്നും ഓൾ കേരള റെ
