പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനമാരംഭിച്ചു

Share to


Perinthalmanna Radio
Date: 03-01-2026

പെരിന്തൽമണ്ണ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ ആയിഷ ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഇന്ന് (03-01-2026) രാവിലെ മുതൽ പ്രവർത്തന സജ്ജമായി. മാസങ്ങൾക്ക് മുമ്പുള്ള പരീക്ഷണങ്ങൾക്കും ക്രമീകരണങ്ങൾക്കും ശേഷമാണ് ഇന്ന് രാവിലെ 9:30 ഓടെ സിഗ്നലുകൾ പൂർണ്ണ തോതിൽ പ്രവർത്തിപ്പിച്ചു തുടങ്ങിയത്.

നേരത്തെ സിഗ്നലുകൾ പ്രവർത്തിപ്പിച്ച സമയത്തുണ്ടായ അമിതമായ ഗതാഗതക്കുരുക്ക് പരിഗണിച്ച്, ഇത്തവണ കൂടുതൽ ശാസ്ത്രീയമായ രീതിയിലാണ് സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. പെരിന്തൽമണ്ണ ടൗൺ, അങ്ങാടിപ്പുറം, ബൈപ്പാസ് റോഡ്, മൂസക്കുട്ടി ബസ് സ്റ്റാന്റ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന്റെ പ്രത്യേക മേൽനോട്ടവും ജംഗ്ഷനിലുണ്ട്.

സിഗ്നൽ നിലവിൽ വന്നതോടെ ജംഗ്ഷനിലെ അപകട സാധ്യത കുറയുമെന്നും ഗതാഗതം കൂടുതൽ സുഗമമാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.  വരും ദിവസങ്ങളിൽ സിഗ്നൽ ടൈമിംഗ് തിരക്കിന് അനുസരിച്ച് അതാത് സമയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കുരുക്ക് പൂർണ്ണമായും ഒഴിവാക്കാനാണ് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനം.
..
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *