
Perinthalmanna Radio
Date: 09-01-2026
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ നാല് മാസത്തിനുള്ളിൽ നടന്ന മൂന്ന് വൻ മോഷണ സംഭവങ്ങൾക്ക് തുമ്പുണ്ടാക്കാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞ നവംബർ 17 നും ഒക്ടോബർ 19 നും ഡിസംബർ ഒൻപതിനുമാണ് മോഷണം നടന്നത്.
നവംബറിൽ പുത്തനങ്ങാടിയിലെ അടച്ചിട്ട വീട്ടിൽ നിന്ന് 13 പവൻ സ്വർണ ഭരണം കളവ് ചെയ്തതാണ് ആദ്യ സുംഭവം. ഒക്ടോബർ 19 ന് രാത്രി പെരിന്തൽമണ്ണ നഗരത്തിൽ പട്ടാമ്പി റോഡിൽ നാല് കടകളിലാണ് മോഷണം നടന്നത്.
ഡിസംബർ ഒൻപതിന് പെരിന്തൽമണ്ണ നഗരത്തിലെ കോഴിക്കോട് റോഡിൽ ജൂബിലി ജങ്ഷനിലെ മൂന്ന് കടകളിൽ ഒറ്റ രാത്രിയിൽ മോഷണം നടന്നതാണ് മൂന്നാമത്തെ കവർച്ച.
നവംബർ 17-ന് സന്ധ്യക്ക് അങ്ങാടിപ്പുറം പുത്തനങ്ങാടി ചോലയിൽ കുളമ്പിൽ ആളില്ലാത്ത വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നിരുന്നു. ഒക്ടോബർ 19 ന് രാത്രി പെരിന്തൽമണ്ണ നഗരത്തിൽ പട്ടാമ്പി റോഡിൽ നാല് കടകളിലാണ് മോഷണം നടന്നത്. ഫെഡറൽ ബാങ്കിന് സമീപം പട്ടാമ്പി റോഡിൻ്റെ രണ്ട് സൈഡിലുമുള്ള മെഡിക്കൽ ഷോപ്പ്, ബേക്കറി, ഫാൻസി, ഫ്രെയിംവർക്ക് കടകളിലാണ് ഒറ്റ രാത്രി കള്ളൻ കടന്നത്. മെഡിക്കൽ ഷോപ്പിൽ നിന്ന് 5000 രൂപ നഷ്ടപ്പെടുകയുണ്ടായി രാത്രി 12 മണിക്ക് ശേഷമാണ് നാല് കടകളിലും മോഷണം നടന്നത്. കുന്നപ്പള്ളി പള്ളിപ്പുറത്ത് അബൂബക്കർ, കൊളക്കട ഉണ്ണീൻ കുട്ടി എന്നിവരുടെ ഉടമയിലുള്ള റോയൽ മെഡിക്കൽസിൽ നിന്നാണ് 5000 രൂപ നഷ്ടപ്പെട്ടത്. കടയുടെ ഷട്ടറിൻ്റെ പൂട്ട് തകർത്താണ് അകത്ത് കടന്നത്. ഈ കേസിൻ്റെ അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
പുത്തനങ്ങാടി ചോലയിൽ കുളമ്പിൽ വടക്കേകര കൂരിമണ്ണിൽ വലിയ മണ്ണിൽ സിറാജുദ്ധീൻ്റെ വീട്ടിൽ നടന്ന കവർച്ച വീട്ടുകാർ ബന്ധു വീട്ടിൽ പോയ വിവരം അറിയുന്നവരാകും എന്ന ബലാമയ നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. സ്വർണാഭരണം നഷ്ടപ്പെട്ട് നല്മാസം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാനായില്ല. പെരിന്തൽമണ്ണ നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം ആവർത്തിച്ചു കൊണ്ടിരിക്കേ പ്രതികളെ പിടി കൂടാൻ കഴിയാത്തതിൽ വ്യാപാരികൾ കടുത്ത ആശങ്കയിലാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
