
Perinthalmanna Radio
Date: 09-01-2026
പെരിന്തൽമണ്ണ: നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫിലെ നിഷാ സുബൈർ തിരഞ്ഞെടുപ്പിന് എത്തിയില്ല. തുടർന്ന് ആറംഗങ്ങളുള്ള സ്ഥിരം സമിതിയിൽ സി.പി.എമ്മിന്റെ മൂന്ന് പേരുടെ പിന്തുണയോടെ സി.പി.എമ്മിലെ തന്നെ അമ്പിളി മനോജ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.
വികസനകാര്യ സ്ഥിരം സമിതിയിൽ കോൺഗ്രസിലെ ദിനേഷ് കണക്കഞ്ചേരി, ലീഗ് വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ പച്ചീരി സുബൈർ എന്നിവർ നാമനിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ ദിനേഷ് വിജയിക്കുകയായിരുന്നു.
37 കൗൺസിലർമാരുള്ള പെരിന്തൽമണ്ണ നഗരസഭയിൽ 21 കൗൺസിലർമാരുടെ പിൻബലത്തോടെ അധികാരത്തിൽ വന്നതാണ് യു.ഡി.എഫ് ഭരണസമിതി. മുസ്ലിം ലീഗിലെ പച്ചീരി സുരയ്യയാണ് ചെയർപേഴ്സൺ. കോൺഗ്രസിലെ ഫസൽ മുഹമ്മദിനെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തിരുന്നു. മുസ്ലിം ലീഗിന് 15-ഉം കോൺഗ്രസിന് 5-ഉം സി.പി.എമ്മിന് 16-ഉം അംഗങ്ങളാണ് ഉള്ളത്.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേൺസണായി ടി. ഖദീജ (മുസ്ലിം ലീഗ്),ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനായി നാലകത്ത് ബഷീർ (മുസ്ലിം ലീഗ്) , പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി പച്ചീരി ഹുസൈന (മുസ്ലിം ലീഗ്), എന്നിവരെയും തിരഞ്ഞെടുത്തു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിലെ ദിനേഷ് കണക്കഞ്ചേരിയും ലീഗിന്റെ വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസിലെ പച്ചീരി സുബൈറുമാണ് നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. എന്നാൽ മൂന്ന് വീതം അംഗങ്ങൾ ഉള്ളതിനാൽ നറുക്കെടുപ്പിലൂടെ ദിനേഷ് കണക്കഞ്ചേരി ജയിക്കുകയായിരുന്നു.
അതേസമയം, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതിയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും മൂന്ന് വീതം അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിലെ നിഷാ സുബൈർ തിരഞ്ഞെടുപ്പിൽ എത്താതിരുന്നതോടെ, സി.പി.എമ്മിലെ അമ്പിളി മനോജ്, സുരയ്യ ബാനു, അജിത് കുമാർ എന്നിവരുടെ പിന്തുണയോടെ അമ്പിളി മനോജ് അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന നിഷക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് പിന്നാലെ നഗരസഭയിലും യു.ഡി.എഫിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കപ്പെട്ടില്ല എന്നതിന് തെളിവാണ് നഗരസഭയിൽ ഉണ്ടായ ഈ സാഹചര്യം.
നഗരസഭയിലും മണ്ഡലത്തിൽ ആകെയും വൻ വിജയമാണ് യു.ഡി.എഫ് നേടിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത് വരികയാണ്. മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളിൽ നടക്കും. പഞ്ചായത്തുകളിൽ എന്ത് നിലപാടുകൾ സ്വീകരിക്കും എന്നാണ് ഇന
