
Perinthalmanna Radio
Date: 09-01-2026
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കുളിർമലയിൽ പടർന്നു പിടിച്ച തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. കുന്നിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ ഫയർഫോഴ്സും മലപ്പുറം ജില്ലാ ട്രോമാ കെയർ വൊളന്റിയർമാരും ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാറ്റ് തീ അണയ്ക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംഘം.
ട്രോമാ കെയർ വൊളന്റിയർമാരായ നിസാം, ഫാറൂഖ്, സുബീഷ്, ജിൻഷാദ്, സനൂബ്, യധു, വിനോദ്, രവീന്ദ്രൻ, വാഹിദ, റിയാസ് അലനല്ലൂർ എന്നിവരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തീ അണച്ചു കൊണ്ടിരിക്കുകയാണ്. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
