
Perinthalmanna Radio
Date: 09-01-2026
മഞ്ചേരി: വേട്ടേക്കോട് പന്നിയെ തടയാൻ വീടിന് ചുറ്റും സ്ഥാപിച്ച വലയിൽ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിനെ യൂത്ത് ലീഗ് പ്രവർത്തകൻ ഇബ്രാഹിം പുല്ലഞ്ചേരി അറിയിച്ചതിനെ അടിസ്ഥാനത്തിൽ വനം വകുപ്പ് സർപ്പ വളണ്ടിയർമാരായ ഉസ്മാൻ പാപ്പിനിപ്പാറയും സാനിഫ് മഞ്ചേരിയും എത്തി വല മുറിച്ചു മാറ്റുകയും ശുശ്രൂഷ ആവശ്യമായ പാമ്പിനെ മലപ്പുറം ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ച് ഡോ: ബിന്ദു ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു, പാമ്പിനെ വനം വകുപ്പിന് കൈമാറും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
