
Perinthalmanna Radio
Date: 10-01-2026
പട്ടിക്കാട് : മൂന്നു ദിവസത്തെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വാർഷിക, സനദ് ദാന സമ്മേളനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കമായി. പലസ്തീൻ അംബാസഡർ അബ്ദുല്ല അബൂ ഷാവേസ് ഉദ്ഘാടനം ചെയ്തു. ജാമിഅയുടെ പ്രധാന വാഖിഫ് കെ.വി.ബാപ്പു ഹാജിയുടെ മഖ്ബറ സിയാറത്തിന് കോഴിക്കോട് വലിയ ഖാസി അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ആധ്യക്ഷ്യം വഹിച്ചു.
അൽമുനീർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അബ്ദുൽ ഗഫൂർ നെന്മിനി ഏറ്റുവാങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എംപി , ഹാരിസ് ബീരാൻ എം പി, പി. കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻ കുട്ടി മുസല്യാർ, ഏലംകുളം ബാപ്പു മുസല്യാർ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, അലവി ഫൈസി കുളപ്പറമ്പ്, എംഎൽഎമാരായ കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി , യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി, കെ.എ. റഹ്‌മാൻ ഫൈസി, ബി.എസ്.കെ തങ്ങൾ, കുഞ്ഞിമോൻ കാക്കിയ, . എൻ സൂപ്പി, അബ്ദുറഹിമാൻ ഫൈസി പാതിരമണ്ണ, ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഒ.ടി. മുസ്തഫ ഫൈസി, ഉമർ ഫൈസി മുടിക്കോട്, ആനമങ്ങാട് മുഹമ്മദ് കട്ടി ഫൈസി, സുലൈമാൻ ഫൈസി ചുങ്കത്തറ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് വിവിധ വിവിധ സെഷനുകൾ നടക്കും. നാളെ വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുഹമ്മദ് മാലികി ( മൊറോക്കോ ) ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആധ്യക്ഷ്യം വഹിക്കും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നടത്തും. തെലങ്കാന മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ മുഖ്യാതിഥിയായിരിക്കും. രാത്രി 9 ന് മജ്‌ലിസുന്നൂർ സംസ്ഥാന സംഗമത്തിൽ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രഭാഷണം നടത്തും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
