
Perinthalmanna Radio
Date: 13-01-2026
പെരിന്തൽമണ്ണ: ജില്ല ആശുപത്രി രക്തബാങ്ക് വിപുലീകരണത്തിന് പ്രാരംഭ ആലോചനകൾ തുടങ്ങി. മാനേജിങ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതിനായി പദ്ധതികൾ ആവിഷ്കരിച്ചു. രക്ത ബാങ്ക് മാനേജിങ് കമ്മിറ്റി യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. വിപുലീകരണ പദ്ധതി പുരോഗതി അടുത്ത യോഗത്തിൽ വിലയിരുത്തും.
തിങ്കളാഴ്ച ഉച്ചക്ക് ജില്ല ആശുപത്രിയിലെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി എന്നിവരെ ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷീനാലാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. രക്തബാങ്കിന്റെയും ആശുപത്രിയുടെയും വികാസത്തിന് ജില്ല പഞ്ചായത്തിന്റെ എല്ലാവിധ സഹകരണങ്ങളും സഹായങ്ങളും നൽകുമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
