ട്രോമാകെയർ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു

Share to


Perinthalmanna Radio
Date: 13-01-2026  

മലപ്പുറം: ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പും മലപ്പുറം ജില്ല ട്രോമാകെയർ യൂണിറ്റുമായി ചേർന്ന് നടപ്പാക്കുന്ന കെയർ പദ്ധതിയുടെ ഭാഗമായ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു.


കഴിഞ്ഞ 21 വർഷമായി മാതൃകാപരമായ പ്രവർത്തനം നടത്തുന്നവരാണ് കെയർ വോളണ്ടിയർമാർ, വിമാന അപകടം, കോവിഡ് മഹാമാരി എന്നീ ദുരന്തങ്ങൾ നേരിട്ടപ്പോൾ നിസ്വാർത്ഥമായ സേവനം ഇവർ കാഴ്ച വെച്ചു. അവശ വിഭാഗങ്ങൾക്കിടയിൽ മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരാനും കെയർ പദ്ധതിക്ക്‌ സാധിച്ചതായും കളക്ടർ പറഞ്ഞു.
ജില്ലയിലെ ക്ലേശകരമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെ അടിയന്തര സാഹചര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനും പുനരധിവാസം ഉറപ്പു വരുത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കെയർ പദ്ധതി. ജില്ലയിൽ 800 വോളണ്ടിയർമാരാണ് കെയറിൽ പ്രവർത്തിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലെ 100 പേർക്ക് ഉള്ളതിൽ 88 പേർക്കുള്ള ഐഡി കാർഡും യൂണിഫോമും വിതരണം ചെയ്തു.

ചടങ്ങിൽ ഡി.എം ഡെപ്യുട്ടി കളക്ടർ സ്വാതി ചന്ദ്ര മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ എംപവർമെന്റ് ഓഫീസർ ഫത്തീല, ഡെപ്യൂട്ടി ഡിഎം.ഒ ഡോ.ഫിറോസ് ഖാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ പ്രസാദ്, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സജീവ്, സി.എം സുബൈർ, കെ. വിനോദ്, കെ.പി. പ്രതീഷ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ സ്വാഗതവും കെയർ പദ്ധതി ജില്ലാ കോഡിനേറ്റർ കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *